ബംഗാളിലെ ഉപതെരഞ്ഞെടുപ്പില്‍ നാലില്‍ നാലും നേടി തൃണമൂല്‍ കോണ്‍ഗ്രസ്; BJP-ക്ക് വന്‍ തിരിച്ചടി

കൊല്‍ക്കത്ത: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളിലെ നാല് മണ്ഡലങ്ങളില്‍ നാലും നേടി തൃണമൂല്‍ കോണ്‍ഗ്രസ്. നിലവിലെ ഒരു സീറ്റ് നിലനിര്‍ത്തി ബി.ജെ.പിയുടെ മൂന്ന് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു.
Also Read ; ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായി തിരച്ചില്‍ തുടരുന്നു
തൃണമൂല്‍ സിറ്റിങ് സീറ്റായ മണിക്തലയില്‍ എംഎല്‍എ ആയിരുന്ന സാധന്‍ പാണ്ഡെയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. അവിടെ സ്ഥാനാര്‍ഥിയായി എത്തിയത് അദ്ദേഹത്തിന്റെ ഭാര്യ സുപ്തി തന്നെയാണ്. 2021-ല്‍ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ എന്നീ സീറ്റുകളില്‍ വിജയിച്ച ബിജെപിയിലെ എംഎല്‍എമാര്‍ രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്നതോടെയാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം