September 7, 2024
#kerala #Top News

വിവാഹത്തിനായി നാട്ടിലെത്തിയ യുവാവ് ഹൃദയാഘാതത്താല്‍ മരിച്ചു; വേദനയായി ഡാനിഷിന്റെ വിയോഗം

മലപ്പുറം: രണ്ടാഴ്ച മുമ്പ് വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. എരമംഗലം മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിന്റെ മകന്‍ ഡാനിഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഉറക്കത്തില്‍ മരണം സംഭവിച്ചത്. ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ജൂലായ് 21ന് ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്നതാണ്. മാതാവ്, സൗദ. സഹോദരങ്ങള്‍ : ഫാരിസ് കബീര്‍ (ദുബായ്), ഹിബ. ഖബറടക്കം ഞായറാഴ്ച 12ന് കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *