January 22, 2025
#kerala #Top News

സര്‍ക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റില്‍ ; ഡ്രൈ ഡേ നിലനിര്‍ത്തും, ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റ് മാസത്തില്‍ പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട പുതിയ മദ്യനയത്തിന്റെ കരട് തയ്യാറാക്കുന്ന നടപടിയിലേക്ക് എക്‌സൈസ് വകുപ്പ് കടന്നു. അതേസമയം സിപിഐഎമ്മിലെയും മുന്നണിയിലെയും ചര്‍ച്ചകള്‍ക്ക് ശേഷമാണ് നയം അന്തിമമാകുക. ഓഗസ്റ്റില്‍ മന്ത്രിസഭയില്‍ നയത്തിന് അംഗീകാരം നേടാനാണ് എക്‌സൈസ് വകുപ്പിന്റെ ലക്ഷ്യം.

Also Read ; ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്ത ഇരുപതുകാരന്റെ ചിത്രം പുറത്തുവിട്ടു

പുതിയ മദ്യനയത്തില്‍ വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കും. ഇംഗ്ലീഷ് മാസം ഒന്നാം തീയതിയിലെ ഡ്രൈ ഡേ നിലനിര്‍ത്തും. ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ച് നല്‍കില്ല. ഐടി കേന്ദ്രങ്ങളില്‍ മദ്യശാലകള്‍ക്ക് അനുമതിയുണ്ടാകും. മുന്‍വര്‍ഷത്തെ നയത്തില്‍ തീരുമാനിച്ച വിഷയമായതിനാലാണ് മാറ്റം വരുത്താത്തത്. ഡിസ്റ്റിലറി നയത്തിലും മാറ്റം വരുത്തേണ്ടെന്നാണ് ധാരണ.

 

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *