October 16, 2025
#kerala #Top Four

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യും

തിരുവനന്തപുരം: പൊതു ഇടത്തില്‍ മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ തീരുമാനം. ആമയിഴഞ്ചാന്‍ തോടിലെ അപകടത്തിന് പിന്നാലെ തലസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഈ തീരുമാനം.

Also Read ; വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ആമയിഴഞ്ചാന്‍ തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ കമ്പിവേലി സ്ഥാപിക്കും. കൂടാതെ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് യോഗത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനും നീക്കം നടക്കുന്നുണ്ട്. പൊലീസിന്റെയും കോര്‍പ്പറേഷന്റെയും നിരീക്ഷണ സംവിധാനം കര്‍ശനമാക്കുകയും അനധികൃതമായി മാലിന്യം ശേഖരിക്കുന്നവരെ പിടിക്കാനും നടപടിയുണ്ടാകും.

ഇതിനിടെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറാന്‍ തയ്യാറാകാത്ത വീടുകള്‍ക്ക് അടിയന്തരമായി പിഴ നോട്ടീസ് നല്‍കാന്‍ തിരുവനന്തപുരം നഗരസഭ തീരുമാനിച്ചിട്ടുണ്ട്. മാലിന്യ നിര്‍മാര്‍ജ്ജനം 100 ശതമാനത്തിലെത്തിയാല്‍ മാത്രമേ നഗരത്തിലെ മാലിന്യപ്രശ്നം ഒരുപരുധിവരെ പരിഹരിക്കാനാകൂ എന്നാണ് നഗരസഭയുടെ കണ്ടെത്തല്‍.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *