October 17, 2025
#kerala #Top News

ഹെഡ്‌ലൈറ്റില്ലാതെ ബസ്, സംശയം തോന്നി പോലീസ് പരിശോധന നടത്തി ; കെഎസ്ആര്‍ടിസി മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കൊല്ലം: കെഎസ്ആര്‍ടിസി ബസ് കടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. കൊല്ലം പുനലൂരിലെ ഡിപ്പോയ്ക്ക് സമീപമുള്ള ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബസാണ് ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്.സംഭവത്തില്‍ തെന്മല ഒറ്റക്കല്‍ സ്വദേശി ബിനീഷിനെ പുനലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെക്കുറിച്ച് പോലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.

Also Read ; വിമാനയാത്രയ്ക്കിടെ ലൈംഗികാതിക്രമം ; ജിന്‍ഡാല്‍ സ്റ്റീല്‍ ഗ്രൂപ്പ് സിഇഒയ്‌ക്കെതിരെ പരാതി

വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഡിപ്പോയ്ക്ക് 150 മീറ്റര്‍ കിഴക്ക് മാറി ടി.ബി. ജങ്ഷനില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബസ് കടത്താനുള്ള ശ്രമം പോലീസ് തടഞ്ഞത്. ഹെഡ്‌ലൈറ്റുകള്‍ തെളിക്കാതെ ദേശീയപാതയിലൂടെ ബസ് വരുന്നതുകണ്ട് സംശയം തോന്നിയ പോലീസ് കൈകാണിച്ച് ബസ് നിര്‍ത്തിക്കുകയായിരുന്നു. ബസ്സില്‍നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ദിവസവും പുലര്‍ച്ചെ ആറിന് മാത്രം, കോക്കാട് വഴി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് സര്‍വീസ് നടത്തുന്ന വേണാട് ബസ്സാണ് കടത്താന്‍ ശ്രമിച്ചത്. ഡിപ്പോയിലെ സ്ഥലപരിമിതി മൂലം പല ബസ്സുകളും റോഡിലാണ് നിര്‍ത്താറുള്ളത്. ഇതാണ് മോഷ്ടാവിന് സൗകര്യമായത്. സംഭവത്തെക്കുറിച്ച് ഡിപ്പോ അധികൃതര്‍ പോലീസില്‍ പരാതിനല്‍കി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *