#kerala #Top News

യുവാവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; അമ്മാവന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം ഇടയം സ്വദേശി മരിച്ചത് മര്‍ദനമേറ്റതിനെ തുടര്‍ന്നെന്ന് കണ്ടെത്തിയതോടെ അമ്മാവന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊലപാതക കുറ്റത്തിന് അറസ്റ്റിലായി. ഇടയം ഉദയഭവനില്‍ ഉമേഷ് (45) ആണ് മരണപ്പെട്ടത്. അമ്മാവന്‍ ദിനകരന്‍ മക്കളായ നിതിന്‍,രോഹിത് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.
കൊല്ലപ്പെട്ട ഉമേഷ് മദ്യപിച്ചെത്തി അമ്മാവന്റെ വീട്ടില്‍ വന്ന് അസഭ്യം പറയുന്നത് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ദിനകരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Also Read ; ജന്തുജന്യരോഗങ്ങളാല്‍ വലഞ്ഞ് കേരളം

ജൂണ്‍ എട്ടാം തിയതി ഉമേഷ് ദിനകരന്റെ വീട്ടിലെത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് ദിനകരനും മക്കളും ഉമേഷിനെ മര്‍ദ്ദിച്ചത്.എന്നാല്‍ പരിക്കേറ്റതിന് പിന്നാലെ ചികിത്സ തേടാതെ വീട്ടിലെത്തിയ ഉമേഷിനെ മര്‍ദ്ദന വിവരം അറിഞ്ഞതിന് പിന്നാലെ അമ്മ സാവിത്രി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി. പക്ഷേ പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് കഴിഞ്ഞമാസം 16ാം തിയതി ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മരണകാരണം മര്‍ദ്ദനമേറ്റതാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. പിന്നാലെയാണ് ദിനകരനേയും മക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചല്‍ എസ്എച്ച്ഒ ഹരീഷ്, എസ്‌ഐ പ്രജീഷ്‌കുമാര്‍, ഗ്രേഡ് എസ്‌ഐ.ഉദയന്‍, എസ്സിപിഒ വിനോദ്കുമാര്‍, സിപിഒ. സംഗീത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *