September 7, 2024
#kerala #Top News

ചെമ്മീന്‍കൃഷിക്ക് സാമ്പത്തികസഹായം വാഗ്ദാനം ചെയ്ത് കേന്ദ്രബജറ്റ്

ആലപ്പുഴ : ചെമ്മീന്‍ ഉത്പാദനത്തില്‍ സാമ്പത്തികസഹായം വാഗ്ദാനം ചെയ്ത് കേന്ദ്രബജറ്റ്. ചെമ്മീന്‍ പ്രജനനകേന്ദ്രങ്ങളുടെ ശൃംഖല സൃഷ്ടിക്കാന്‍ സാമ്പത്തികസഹായം നല്‍കുമെന്നാണ് ബജറ്റില്‍ പറയുന്നത്. ചെമ്മീന്‍കൃഷി, സംസ്‌കരണം, കയറ്റുമതി എന്നിവയില്‍ നബാര്‍ഡിന്റെ സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

Also Read ;അര്‍ബുദബാധിതര്‍ക്ക് ആശ്വാസമായി മരുന്നുകളുടെ തീരുവയിളവ്

വായ്പകള്‍ക്കുള്ള സബ്സിഡിയിനത്തിലാകും സഹായമെന്ന് കരുതുന്നു. എന്നാല്‍, അക്വാകള്‍ച്ചര്‍ കേരളത്തില്‍ വേണ്ടത്ര വികസിച്ചിട്ടില്ലെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് അലക്‌സ് കെ. നൈനാന്‍ പറഞ്ഞു. ബജറ്റ് നിര്‍ദേശത്തെ സ്വാഗതം ചെയ്യുമ്പോള്‍ത്തന്നെ ഇത് കേരളത്തിന് എത്രത്തോളം പ്രയോജനകരമാകുമെന്നത് സംബന്ധിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരമായ നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ലെന്നാണ് പ്രധാന വിമര്‍ശനം. ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്ക കര്‍ശന ഉപാധികള്‍ ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് സര്‍ക്കാരിന്റെ തുടര്‍ നടപടികളെക്കുറിച്ചും സൂചനകളില്ല. കടലാമകള്‍ വലയില്‍ കയറിയാല്‍ ഇറങ്ങിപ്പോകാനുള്ള സംവിധാനമായ ടെഡ് (ടര്‍ട്ടില്‍ എക്‌സ്‌ക്ലൂഷന്‍ ഡിവൈസ്) സ്ഥാപിക്കുന്നത് സംബന്ധിച്ചാണ് അമേരിക്ക കര്‍ശന നിലപാടെടുത്തിട്ടുള്ളത്. ഇതൊരെണ്ണത്തിന് 25,000 രൂപയോളം ചെലവുണ്ട്. ഇതിനു സബ്സിഡി നല്‍കാന്‍ കേന്ദ്രം തയ്യാറായേക്കുമെന്ന് സൂചനയുണ്ടെങ്കിലും ബജറ്റില്‍ പറഞ്ഞിട്ടില്ല.

ടെഡ് വലകളില്‍ സ്ഥാപിക്കാന്‍ ബോട്ടുകള്‍ സര്‍ക്കാരിന് വാടകയ്ക്ക് നല്‍കാമെന്നാണ് ഉടമകളുടെ നിലപാട്. ടെഡ് സ്ഥാപിച്ച് ആറുമാസത്തോളം സര്‍ക്കാര്‍ തന്നെ പഠിച്ച് ഗുണവും ദോഷവും അറിയിക്കട്ടെയെന്ന് ബോട്ടുടമ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍ പറഞ്ഞു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *