തമിഴ്നാട്ടിലെ പ്രമുഖ വാര്‍ത്താ അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ വാര്‍ത്താ അവതാരകയായിരുന്ന സൗന്ദര്യ അമുദമൊഴി അന്തരിച്ചു. കഴിഞ്ഞ ആറ് മാസമായി ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
Also Read ; ഇനി സമയം നോക്കി ഉറങ്ങൂ
ബ്ലഡ് ക്യാന്‍സറിന് ചികിത്സ തേടിയതിനെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് സൗന്ദര്യക്ക് സഹായങ്ങള്‍ ലഭിച്ചിരുന്നു. തമിഴ് ന്യൂസ് റീഡേഴ്സ് അസോസിയേഷനില്‍ നിന്ന് ടെലിവിഷന്‍ മാനേജ്മെന്റ് 5.51 ലക്ഷം രൂപയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ 50 ലക്ഷം രൂപയും ചികിത്സക്കായി അനുവദിച്ചിരുന്നു.
വ്യക്തമായ ഉച്ചാരണത്തിനും രൂപത്തിനും പേരുകേട്ട അവതാരകയായിരുന്നു സൗന്ദര്യ അമുദമൊഴി. രോഗം തിരിച്ചറിഞ്ഞ് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നത് വരെ സൗന്ദര്യ വാര്‍ത്ത അവതരിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ സൗന്ദര്യയുടെ വിയോഗം അവരുടെ ആരാധകരെ വളരെയധികം ഞെട്ടിച്ചിരിക്കുകയാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം