കോടതിവിധി ഉണ്ടായിട്ടും ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കാന്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരെ നിയമിക്കാതെ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും സ്‌കൂളുകളില്‍ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കാന്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരെ നിയമിക്കാതെ സംസ്ഥാന സര്‍ക്കാര്‍. ‘എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം’ പാഠ്യപദ്ധതി സമീപനമായി പ്രഖ്യാപിച്ചിരിക്കേയാണ് ഈ അലംഭാവം.
Also Read; രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം
ഉത്തര്‍പ്രദേശിലെ ഒരു കേസ് പരിഗണിച്ച് 2021 ഒക്ടോബറിലായിരുന്നു സുപ്രീംകോടതി ഇതു സംബന്ധിച്ചവിധി പുറപ്പെടുവിച്ചത്. എല്ലാ സംസ്ഥാനങ്ങളും വിദ്യാലയങ്ങളില്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരെ നിയമിക്കണമെന്നായിരുന്നു ഉത്തരവ്. നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. എന്നാല്‍, കേരളം ഇതില്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. നിയമം നടപ്പാക്കാത്തതില്‍ നിയമസഭാ സമിതിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 2022-23 അധ്യയനവര്‍ഷം പ്രീ പ്രൈമറിമുതല്‍ പ്ലസ്സുവരെയുള്ള ക്ലാസുകളിലായി ഒന്നരലക്ഷത്തോളം ഭിന്നശേഷിയുള്ള കുട്ടികള്‍ ഉണ്ടായിരുന്നു. ഈവര്‍ഷം 1.60 ലക്ഷം പേരുണ്ടെന്നാണ് പ്രാഥമികവിലയിരുത്തല്‍.
നിലവില്‍ 2886 സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരാണുള്ളത്. സമഗ്രശിക്ഷാ കേരളയുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തിലാണ് ഇവരുടെ നിയമനം. സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചതനുസരിച്ച് 9300 സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാര്‍വേണം. ഇന്ത്യന്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ചെയ്ത 8249 അധ്യാപകരുണ്ടെങ്കിലും നിയമനത്തിന് നടപടിയില്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
തസ്തിക സൃഷ്ടിച്ചില്ല
പ്രൈമറിതലത്തില്‍ അഞ്ചുകുട്ടിക്ക് ഒരാളും സെക്കന്‍ഡറിയില്‍ പത്തുപേര്‍ക്ക് ഒരാളുമെന്നനിലയില്‍ അധ്യാപകര്‍ വേണമെന്നാണ് ഭിന്നശേഷി അവകാശനിയമത്തിലെ വ്യവസ്ഥ. എന്നാല്‍ രണ്ടും മൂന്നും സ്‌കൂളിന് ഒരാളെന്നനിലയിലാണ് നിലവിലെ നിയമനം. ജോലിഭാരം കൂടുതലായതിനാല്‍ ഭിന്നശേഷിവിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ശ്രദ്ധനല്‍കാന്‍ അവര്‍ക്കാവുന്നില്ല. സ്‌കൂളില്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍ എന്ന തസ്തികതന്നെ സൃഷ്ടിച്ചിട്ടില്ല. അതിനാല്‍, താത്കാലിക നിയമനവും നടക്കുന്നില്ല.