#International #Top Four

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു ; പ്രക്ഷോഭത്തിന് പിന്നാലെ ഹെലികോപ്റ്ററില്‍ ധാക്ക വിട്ടു

ധാക്ക: ബംഗ്ലാദേശില്‍ സംവരത്തിനെതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാന മന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ഇവര്‍ ഔദ്യോഗിക വസതി വിട്ടതായാണ് വിവരം. ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന തലസ്ഥാന നഗരമായ ധാക്ക വിട്ടത്. ഷെയ്ഖ് ഹസീനയും സഹോദരിയും ഒരുമിച്ചാണ് രാജ്യം വിട്ടതെന്നാണ് വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണവിരുദ്ധ കലാപത്തില്‍ ഇന്നലെ മാത്രം 98 പേരാണ് കൊല്ലപ്പെട്ടത്.

Also Read ; ബേസിലിന്റെ നായികയായി നസ്രിയ ; ‘സൂക്ഷ്മദര്‍ശിനി’ ചിത്രീകരണം പൂര്‍ത്തിയായി

തലസ്ഥാന നഗരമായ ധാക്കയില്‍ ആയിരക്കണക്കിന് അക്രമാസക്തരായ ജനക്കൂട്ടം തെരുവില്‍ നിലയുറപ്പിച്ചതായാണ് വിവരം. പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബവും തെരുവില്‍ ആഘോഷം തുടങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം ഹസീന ഇന്ത്യയിലേക്ക് അഭയം തേടിയതായും സൂചനയുണ്ട്.

Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *