October 16, 2025
#International #Top Four

യുകെയിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു ; കടകളും വീടുകളും തീയിട്ടും കൊള്ളയടിച്ചും പ്രക്ഷോഭകര്‍

ബെല്‍ഫാസ്റ്റ്: കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷമായതോടെ യുകെയില്‍ തീവ്ര വലതുപക്ഷ പ്രക്ഷോഭകാരികള്‍ നിരവധി വീടുകള്‍ക്കും കടകള്‍ക്കും തീയിടുകയും കൊള്ളയടിക്കുകയും ചെയ്തു.മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനടുത്ത് കുത്തേറ്റു മരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങളെ തുടര്‍ന്നാണ് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ഇത്രയ്ക്കും ശക്തമായത്. ആക്രമണത്തില്‍ പോലീസുകാരുള്‍പ്പെടെ നിരവധി പേരാണ് ഇരയായത്. അതേസമയം അക്രമാസക്തരായ പ്രതിഷേധക്കാര്‍ക്ക് ശക്തമായ താക്കീത് നല്‍കാന്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഉത്തരവിട്ടു.

Also Read ; ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു ; പ്രക്ഷോഭത്തിന് പിന്നാലെ ഹെലികോപ്റ്ററില്‍ ധാക്ക വിട്ടു

പ്രതിഷേധക്കാര്‍ കടകള്‍ കൊള്ളയടിക്കുന്നതിന്റെയും തീയിട്ട് നശിപ്പിക്കുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.നഗരത്തില്‍ ഇപ്പോഴും പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്. തലസ്ഥാന നഗരമായ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളി യുവാവിനെ ഇന്നലെ പ്രതിഷേധക്കാര്‍ ആക്രമിച്ചിരുന്നു. യുവാവ് ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ രാത്രിയിലായിരുന്നു ആക്രമണം. ലിവര്‍പൂളില്‍ കഴിഞ്ഞ ദിവസം ഏഷ്യന്‍ യുവാവിനു കുത്തേറ്റിരുന്നു. കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ പ്രകടനക്കാര്‍ ഒത്തു കൂടുകയും ആക്രമണങ്ങളില്‍ നിന്നു പിന്തിരിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *