ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കറിന് ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍സ്വീകരണം

ഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ ഇരട്ട വെങ്കലം സ്വന്തമാക്കി തിരിച്ചെത്തിയ മനു ഭാക്കറിന് ജന്മനാടിന്റെ ആവേശഭരിതമായ വരവേല്‍പ്പ്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ താരത്തെ വന്‍ ആവേശത്തോടെയാണ് വരവേറ്റത്.
ഇന്ത്യന്‍ ഷൂട്ടിംഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാകുകയാണ് തന്റെ ലക്ഷ്യമെന്ന് മനു പ്രതികരിച്ചു. ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്തിന് വേണ്ടിയും സ്‌പോര്‍ട്‌സിനുവേണ്ടിയും തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുന്നു. ഇനിയും രാജ്യത്തിനായി മെഡലുകള്‍ നേടാനുള്ള ശ്രമം തുടരുമെന്നും മനു ഭാക്കര്‍ വ്യക്തമാക്കി.
ഒളിംപിക്‌സ് ഷൂട്ടിംഗില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്. 10 മീറ്റര്‍ വനിതകളുടെ എയര്‍ പിസ്റ്റല്‍സില്‍ മനു ഭാക്കറാണ് പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ നേടിയത്. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍സില്‍ മിക്‌സഡ് ഇനത്തില്‍ സരബ്‌ജോത് സിംഗ്-മനു ഭാക്കര്‍ സഖ്യവും വെങ്കല മെഡല്‍ സ്വന്തമാക്കി.പാരിസ് ഒളിമ്പിക്‌സില്‍ ഇത്തവണ ലഭിച്ച മൂന്ന് മെഡലുകളും ഷൂട്ടിംഗിലാണ് ലഭിച്ചിരിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഷൂട്ടിംഗ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കലം നേടിയ സ്വപ്‌നില്‍ കുസാലെയാണ് ഇന്ത്യയ്ക്കായി മൂന്നാം മെഡല്‍ നേടിയത്. പാരിസില്‍ ഇതുവരെ മൂന്ന് വെങ്കല മെഡലുകള്‍ സ്വന്തമാക്കിയ ഇന്ത്യ ഇപ്പോള്‍ മെഡല്‍ പട്ടികയില്‍ 63-ാം സ്ഥാനത്താണ്. അമേരിക്ക ഒന്നാമതും ചൈന രണ്ടാമതും തുടരുന്നു.