പിജി ഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; മരിക്കുന്നതിന് മുമ്പ് ശരീരത്തില്‍ ഗുരുതരമായ 14 മുറിവുകള്‍

കൊല്‍ക്കത്ത: പിജി ഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ശരീരത്തില്‍ മരിക്കുന്നതിന് മുമ്പ് ഗുരുതരമായ മുറിവുകള്‍ ഉണ്ടായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ ശരീരത്തില്‍ തല, കവിളുകള്‍, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, ചുമല്‍, കാല്‍ മുട്ട്, കണങ്കാല്‍, സ്വകാര്യ ഭാഗങ്ങള്‍ എന്നിവിടങ്ങളിലായി 14 മുറിവുകളാണ് കണ്ടെത്തിയത്. യുവതി ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ലൈംഗികാതിക്രമത്തിന് ഇരയായെന്നും റിപ്പോര്‍ട്ടിലുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് ‘വെളുത്ത ദ്രവം’ കണ്ടെത്തി. രക്ത സാമ്പിളുകളും മറ്റ് ദ്രവങ്ങളും കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടായതായും ശരീരത്തിലെ മറ്റ് ഭാഗങ്ങളില്‍ രക്തം കട്ടയായതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എല്ലുകള്‍ പൊട്ടിയതായി റിപ്പോര്‍ട്ട് പറയുന്നില്ല.
ഓഗസ്റ്റ് ഒമ്പതിനാണ് വനിതാ പിജി ഡോക്ടറെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന് പിറ്റേദിവസം ആശുപത്രിയിലെ സിവിക് വളണ്ടിയര്‍ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് വ്യക്തമാക്കി കല്‍ക്കട്ട ഹൈക്കോടതി കേസ് സിബിഐയ്ക്ക് വിടുകയായിരുന്നു.