കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍
കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇവരുടെ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബിലേക്ക് പരിശോധനക്കായി അയക്കും. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ.
Also Read; ഇരകളെ രക്ഷിക്കാന്‍ എന്ന പേരില്‍ വേട്ടക്കാരെ രക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത് – വി മുരളീധരന്‍
മട്ടന്നൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ തുടരുന്നത്. മലപ്പുറത്ത് 14കാരന് കഴിഞ്ഞ മാസം നിപ സ്ഥിരീകരിക്കുകയും ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ നിപ മുക്തമായി പ്രഖ്യാപിച്ചത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരേയും പട്ടികയില്‍ നിന്നും ഒഴിവാക്കി. ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് രണ്ട്‌പേര്‍ക്ക് കണ്ണൂരില്‍ നിപ രോഗബാധ സംശയിക്കുന്നത്.