കാര്‍ ഓടിക്കാന്‍ പിതാവ് നല്‍കിയില്ല ; പെട്രോളൊഴിച്ച് കാര്‍ കത്തിച്ച് മകന്‍
കൊണ്ടോട്ടി: ലൈസന്‍സ് ഇല്ലാത്ത മകന് വീട്ടിലെ കാര്‍ ഓടിക്കാന്‍ പിതാവ് നല്‍കാത്തതിന്റെ ദേഷ്യത്തില്‍ മകന്‍ കാര്‍ പെട്രോളൊഴിച്ചു കത്തിച്ചു. കൊണ്ടോട്ടി നീറ്റാണിമ്മലില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കി. പിതാവിന്റെ പരാതിയില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്ത് മകനെ അറസ്റ്റ് ചെയ്തു. ഡാനിഷ് മിന്‍ഹാജ്(21) ആണ് അറസ്റ്റിലായത്.
Also Read ; ബലാത്സംഗക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ; പത്ത് ദിവസത്തിനകം ബില്‍ പാസാക്കും: മമതാ ബാനര്‍ജി
ലൈസന്‍സ് ഇല്ലാത്ത മകന്‍ കാറോടിക്കാന്‍ ചോദിച്ചിട്ടും പിതാവ് സമ്മതിച്ചില്ല. ഇതോടെ ഡാനിഷ് തൊട്ടടുത്തു നിര്‍ത്തിയിട്ട ബൈക്കില്‍നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത് കാറിനുമേല്‍ ഒഴിച്ചു തീയിടുകയായിരുന്നു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിനാണ് തീയിട്ടത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Join with metropost : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ താഴെ കാണുന്ന ലിങ്കിലൂടെ Join ചെയ്യാം