ഭാര്യയുമായി രഹസ്യബന്ധം, വിമാനത്താവളത്തില്‍ കത്തിയുമായെത്തി യുവാവിന്റെ കഴുത്തറത്തു

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ അരുംകൊല. വിമാനത്താവള ജീവനക്കാരനായ തുമക്കുരു മധുഗിരി സ്വദേശിയായ രാമകൃഷ്ണ(48)യെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ രാമകൃഷ്ണയുടെ നാട്ടുകാരനായ രമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ട് വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിന് സമീപത്താണ് യാത്രക്കാരെയും ജീവനക്കാരെയും നടുക്കിയ അരുകൊല നടന്നത്.
Also Read ; ജയിലില്‍ വീഡിയോ കോളും പുകവലിയും; കന്നഡ സൂപ്പര്‍താരം ദര്‍ശനെ ജയില്‍ മാറ്റി
കൊല്ലപ്പെട്ട രാമകൃഷ്ണ വിമാനത്താവളത്തിലെ ട്രോളി ഓപ്പറേറ്ററാണ്. രാമകൃഷ്ണയും പ്രതിയായ രമേഷിന്റെ ഭാര്യയും തമ്മില്‍ അടുപ്പമുണ്ടായിരുന്നെന്നും ഇതിന്റെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
രാമകൃഷ്ണയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് 2022-ല്‍ രമേഷും ഭാര്യയും വേര്‍പിരിഞ്ഞിരുന്നു. തുടര്‍ന്ന് രമേഷ് രാമകൃഷ്ണയെ കൊലപ്പെടുത്താനായി പലതവണ ശ്രമം നടത്തി. ഇതിനൊടുവിലാണ് കഴിഞ്ഞദിവസം വിമാനത്താവളത്തില്‍വെച്ച് പ്രതി ആക്രമണം നടത്തിയത്. ബാഗില്‍ കത്തിയുമായി വിമാനത്താവളത്തിലെത്തിയ പ്രതി ട്രോളി ഓപ്പറേറ്ററായ രാമകൃഷ്ണ പുറത്തേക്ക് വരാനായി കാത്തിരുന്നു. തുടര്‍ന്ന് രാമകൃഷ്ണ ടെര്‍മിനലില്‍ പുറത്തേക്ക് വന്നയുടന്‍ കത്തിയുമായെത്തി പ്രതി ആക്രമിക്കുകയായിരുന്നു.അപ്രതീക്ഷിതമായ ആക്രമണത്തില്‍ രാമകൃഷ്ണയുടെ കഴുത്തറക്കുകയായിരുന്നു.സംഭവത്തിന് തൊട്ടുപിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..