സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ ; എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 2 പ്രമുഖ ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. നേരത്തെ, മുന്നണിയോഗത്തില്‍ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
Also Read ; ‘ഭാര്യയെപോലെ തന്നോടൊപ്പം ജീവിക്കണം’; അമ്മയെ ബലാത്സംഗം ചെയ്ത് മകന്‍, ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി
എഡിജിപിയുടെ സുഹൃത്തായ ആര്‍എസ്എസ് നേതാവ് ജയകുമാറിന്റെ മൊഴി വൈകാതെ രേഖപ്പെടുത്തും. ഇതിനായി ജയകുമാറിന് നോട്ടീസ് നല്‍കി. ഇന്നലെയാണ് നോട്ടീസ് നല്‍കിയത്. അതേസമയം, ആര്‍എസ്എസ് നേതാക്കളെ എഡിജിപി കണ്ടത് ദുരൂഹമായി തുടരുകയാണ്. പിവി അന്‍വര്‍ എംഎല്‍എയാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതായി വെളിപ്പെടുത്തിയത്. ഗുരുതരമായ മറ്റു ആരോപണങ്ങള്‍ക്കൊപ്പമായിരുന്നു ഇതും. എന്നാല്‍ ഘടകകക്ഷികളില്‍ നിന്നുള്‍പ്പെടെ വിമര്‍ശനം നേരിട്ടിട്ടും അന്വേഷണം പ്രഖ്യാപിച്ചിരുന്നില്ല. എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..