നടിയെ ആക്രമിച്ച കേസ് ; രണ്ടാംഘട്ട വിചാരണ ആരംഭിച്ചു, ദിലീപും പള്‍സര്‍ സുനിയുമടക്കം പ്രതികള്‍ കോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട വിചാരണ തുടങ്ങി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷി മൊഴികളും പ്രകാരം പ്രതികളോട് കോടതി ചോദ്യങ്ങള്‍ ചോദിക്കുന്ന നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്.
Also Read ; അര്‍ജുന്റെ ലോറിയില്‍ മകന്റെ കളിപ്പാട്ടവും വാച്ചും,പാത്രങ്ങളും ; ഓര്‍മ്മകള്‍ ബാക്കിവെച്ച കണ്ണീര്‍ക്കാഴ്ചകള്‍
നടന്‍ ദിലീപ്, പള്‍സര്‍ സുനി, മാര്‍ട്ടിന്‍ മണികണ്ഠന്‍ എന്നിവര്‍ കോടതിയിലെത്തിയിട്ടുണ്ട്.കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. പ്രതികളുടെ ഭാഗം കേട്ടതിന് ശേഷം അടുത്ത ഘട്ടം വിചാരണയിലേക്ക് കോടതി കടക്കും. ഇതേ കേസില്‍ കഴിഞ്ഞ ദിവസങ്ങളിലായാണ് പള്‍സര്‍ സുനി ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ജയിലില്‍ കഴിയുന്ന സുനിക്ക് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..