കാന്തപുരം വിഭാഗത്തിന്റെ രിസാലയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ അതി രൂക്ഷവിമര്‍ശനം
കോഴിക്കോട്: കാന്തപുരം വിഭാഗത്തിന്റെ വാരികയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ അതി രൂക്ഷവിമര്‍ശനം. എപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്എസ്എഫിന്റെ വാരികയായ രിസാലയിലാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചു പോവുന്നതാണ് സിപിഎമ്മിന്റെ അടുത്തകാല സമീപനങ്ങളെന്നും മാസികയില്‍ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.
രിസാലയുടെ എഡിറ്റോറിയല്‍ പേജിലാണ് മുഖ്യമന്ത്രി ആരുടെ പിആര്‍ ഏജന്‍സി എന്ന തലക്കെട്ടോടു കൂടിയ ലേഖനം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രി മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളും മുഖ്യമന്ത്രിയുടെ പിആര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ആര്‍എസ്എസ് കൂടിക്കാഴ്ച്ചയും മാസികയില്‍ വിമര്‍ശന വിധേയമായിട്ടുണ്ട്. നയങ്ങളും ഉറച്ച നിലപാടുകളുമായിരുന്നു ഇടതുപക്ഷത്തിന്റെ പ്രാധാന്യം. എന്നാല്‍ സിപിഎം ഇപ്പോള്‍ അധികാരത്തിന്റെ ആര്‍ത്തിയില്‍ ചെന്നുപതിച്ചുവെന്നും രിസാലയില്‍ പറയുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..