ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക് ; ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായേക്കും
ശ്രീനഗര്‍: പതിറ്റാണ്ടിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക്. ഒമര്‍ അബ്ദുള്ള തന്നെ മുഖ്യമന്ത്രിയായേക്കും. മത്സരിച്ച രണ്ടിടത്തും ഒമര്‍ മുന്നിലാണ്. ബിജെപിയുടെ ലീഡ് ജമ്മു മേഖലയില്‍ മാത്രമായി ചുരുങ്ങി. മെഹ്ബൂബ മുഫ്തിയുടെ പിഡിപി മൂന്ന് സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
Also Read ; എഡിജിപി പി.വിജയന്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവി ; ഉത്തരവിറക്കി സര്‍ക്കാര്‍
ഉച്ച വരെയുള്ള കണക്ക് പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം 49 സീറ്റുകളിലാണ് മുന്നേറുന്നത്. 10 വര്‍ഷം മുന്‍പ് 2014ല്‍ 27 സീറ്റുകളിലാണ് സഖ്യം വിജയിച്ചത്. അതേസമയം 2014ല്‍ 28 സീറ്റില്‍ വിജയിച്ച മെഹ്ബൂബ മുഫ്തിയുടെ പിഡിപി ഇത്തവണ മൂന്ന് സീറ്റുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ബിജെപി 2014ല്‍ 25 സീറ്റുകളിലാണ് വിജയിച്ചതെങ്കില്‍ 2024ല്‍ അത് 29 ആയി ഉയര്‍ന്നു. ഇതോടൊപ്പം 9 സീറ്റുകളില്‍ സ്വതന്ത്രരാണ് മുന്നേറുന്നത്.
മെഹബൂബയുടെ മകള്‍ ഇല്‍തിജ ഉള്‍പ്പെടെ തിരിച്ചടി നേരിട്ടു. ശ്രീഗുഫ്വാര-ബിജ്‌ബെഹറ മണ്ഡലത്തിലാണ് ഇല്‍തിജ മുഫ്തി ജനവിധി തേടിയത്. നാഷണല്‍ കോണ്‍ഫറന്‍സിന്റെ (എന്‍സി) ബഷീര്‍ അഹമ്മദ് ഷാ വീരിയാണ് നിലവില്‍ ഈ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.അതേസമയം കുല്‍ഗാമില്‍ സിപിഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് യൂസഫ് തരിഗാമി മുന്നേറുകയാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സയാര്‍ അഹമ്മദ് റെഷി, പിഡിപി നേതാവ് മുഹമ്മദ് അമിന്‍ ധര്‍ എന്നിവരാണ് എതിരാളികള്‍. 1996, 2002, 2008, 2014 എന്നിങ്ങനെ കുല്‍ഗാമില്‍ തുടര്‍ച്ചയായി നാല് തവണ വിജയിച്ചിട്ടുള്ളത് തരിഗാമിയാണ്. അഞ്ചാം ജയം നേടിയാണ് ഇത്തവണ ഇറങ്ങിയത്. 73കാരനായ തരിഗാമി സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. ജമാഅത്തെ ഇസ്ലാമിയെ ജനം തള്ളിയെന്നും പ്രച്ഛന്ന വേഷക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ സ്ഥാനമില്ലെന്നും തരിഗാമി പ്രതികരിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































