അപകടത്തില്‍പ്പെട്ട കെ എസ് ആര്‍ ടി സി ബസിന് ഇന്‍ഷുറന്‍സില്ല, അത് വലിയ തെറ്റല്ലെന്ന വിചിത്രവാദവുമായി ഗതാഗത മന്ത്രി
കോഴിക്കോട്: തിരുവമ്പാടിയില്‍ രണ്ട് പേര്‍ മരിക്കാനിടയായ അപകടത്തില്‍പ്പെട്ട കെ എസ് ആര്‍ ടി സി ബസിന് ഇന്‍ഷുറന്‍സ് ഇല്ല. ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ ശ്രദ്ധയില്‍ മാധ്യമങ്ങള്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ മന്ത്രി അത് തള്ളിപ്പറഞ്ഞില്ല. പകരം വിചിത്രമായ വാദമാണ് നിരത്തിയത്. എല്ലാ കെ എസ് ആര്‍ ടി സി വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് എടുക്കാനുള്ള സാമ്പത്തിക സ്ഥിതി സര്‍ക്കാറിനില്ലെന്നാണ് മന്ത്രി പറഞ്ഞത്.
Also Read ; മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു ; സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അംഗത്വം നല്‍കി
കുറേ വണ്ടികള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ട്. എല്ലാ വണ്ടികള്‍ക്കും എടുക്കാനുള്ള സാമ്പത്തികം നമുക്ക് ഇല്ല. അങ്ങനെ എടുക്കണ്ട എന്ന് കോടതിയും പറഞ്ഞിട്ടുണ്ട്. വണ്ടിക്ക് വേറെ തകരാര്‍ ഒന്നും ഇല്ല. ഫിറ്റ്‌നസ് ഒക്കെ കറക്ടാണ്. ബൈക്കിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട് താഴേക്ക് പോയി എന്നാണ് പ്രാഥമികമായി കിട്ടിയ റിപ്പോര്‍ട്ട്. ഡ്രൈവറുടെ പിശക് അല്ല. ദൃക്‌സാക്ഷികള്‍ പറഞ്ഞകാര്യങ്ങള്‍ വെച്ചാണ് റിപ്പോര്‍ട്ട് തന്നിരിക്കുന്നത്-മന്ത്രി പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..