ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയാല്‍ ഭക്തര്‍ക്ക് തിരിച്ചടിയാകുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയാല്‍ ഭക്തര്‍ക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്റെ ഈ തീരുമാനം ഗുരുതര പ്രതിസന്ധിക്ക് കാരണമാകും. കഴിഞ്ഞ വര്‍ഷം പ്രതിദിനം 90000 പേരെ ആയിരുന്നു വെര്‍ച്ചല്‍ ക്യൂ വഴി അനുവദിച്ചത്. കൂടാതെ സ്‌പോട് ബുക്കിംഗ് സൗകര്യവും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ സ്‌പോട് ബുക്കിംഗ് ഒഴിവാക്കിയത് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലയിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടാകും. ഇത് അപകടകരമായ നിലയിലേക്ക് പോകുമെന്നതിനാല്‍ ഗൗരവം മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
Join with metro post: ‘നിയമ നടപടി എടുക്കാന്‍ സര്‍ക്കാരിന് മടിയില്ല, സര്‍ക്കാര്‍ ഇരയോടൊപ്പമാണ്’; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മന്ത്രി സജിചെറിയാന്‍
ഇതേ കാര്യം ഡെപ്യൂട്ടി സ്പീക്കറും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി മറുപടി നല്‍കി. 80000ലധികം ആളുവന്നാല്‍ സൗകര്യ കുറവ് കണക്കിലെടുത്താണ് അങ്ങനെ തീരുമാനിച്ചതെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.
Also Read; നടന്‍ ടി പി മാധവന്‍ അന്തരിച്ചു