എഡിഎം ജീവനൊടുക്കിയ സംഭവം: കൈക്കൂലി പരാതി വ്യാജമെന്ന് സംശയം
കണ്ണൂര്‍: എഡിഎം ജീവനൊടുക്കിയ സംഭവത്തില്‍ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോള്‍ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന പരാതിയിലും പ്രശാന്തന്റെ ഒപ്പിലുള്ള വ്യത്യാസമാണ് പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തിയത്. പ്രശാന്തന്‍ പരാതിയില്‍ ആരോപിക്കുന്നത് പെട്രോള്‍ പമ്പിന് എട്ടാം തീയ്യതി എന്‍ഒസി അനുവദിച്ചു എന്നാണ്. എന്നാല്‍ രേഖകള്‍ പ്രകാരം എഡിഎം എന്‍ഒസി അനുവദിച്ചത് ഒന്‍പതാം തീയ്യതി വൈകിട്ട് മൂന്ന് മണിക്കാണ്. ഇതും പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
നെടുവാലൂര്‍ പള്ളി വികാരി ഫാദര്‍ പോള്‍ എടത്തിനകത്തുമായി ഒപ്പിട്ട പാട്ടക്കരാറില്‍ പ്രശാന്ത് എന്ന പേരാണ് എല്ലായിടത്തും രേഖപ്പെടുത്തിയത്. എന്നാല്‍ മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയുന്ന പരാതിയില്‍ പ്രശാന്തന്‍ ടിവി നിടുവാലൂര്‍ എന്നാണ് രേഖപ്പെടുത്തിയത്. പ്രശാന്ത് നേരിട്ടെത്തിയാണ് കരാര്‍ ഒപ്പിട്ടതെന്ന് പള്ളി വികാരി ഫാദര്‍ പോള്‍ എടത്തിനകത്ത് പറഞ്ഞിരുന്നു. ഇതോടെയാണ് പേരും ഒപ്പും സംബന്ധിച്ച വ്യത്യാസം വലിയ ചോദ്യചിഹ്നമായി മാറിയത്.