ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു

കൊല്ലം : കൊല്ലം പുനലൂരില്‍ മൂവാറ്റുപുഴ റോഡില്‍ പൊന്‍കുന്നം എലിക്കുളത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറും ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളിലുമായി അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന പനമറ്റം സ്വദേശികളായ ശശിക്കും ജിഷ്ണുവിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാറില്‍ ഉണ്ടായിരുന്ന കോയമ്പത്തൂര്‍ സ്വദേശികളായ രവി, ഉഷ, പെണ്ണമ്മ എന്നിവര്‍ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..