തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട ; കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ കടത്തിയത് 7 കിലോ കഞ്ചാവ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. കഞ്ചാവുമായി എത്തിയ സംഘത്തെ ആറ്റിങ്ങലില്‍ വെച്ച് പോലീസ് പിടികൂടി. ഏഴ് കിലോയോളം കഞ്ചാവാണ് ഇവരില്‍ നിന്നും പിടികൂടിയത്. കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആറ്റിങ്ങല്‍ ബസ്റ്റാന്‍ഡില്‍ വച്ചാണ് പിടികൂടിയത്.
വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. എക്‌സൈസും എന്‍ഫോഴ്‌സ്‌മെന്റും ചിറയിന്‍കീഴ് എക്‌സൈസും സംയുക്തമായാണ് കഞ്ചാവ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. ആന്ധ്രയില്‍ നിന്ന് കടത്തിക്കൊണ്ടു വന്നതാണെന്നാണ് വിവരം. എറണാകുളത്ത് വച്ചാണ് കഞ്ചാവുമായി ഈ സംഘം സ്വിഫ്റ്റ് ബസില്‍ കയറിയത്.
Join with metropost : https://chat.whatsapp.com/HjcUlifzcenEq2uVJiVTRN