എ.എ.പിക്കെതിരെ പ്രതിഷേധിച്ച് യമുനയിലെ മലിനജലത്തിലിറങ്ങി ; ബിജെപി അധ്യക്ഷന്റെ ശരീരം ചൊറിഞ്ഞുതടിച്ചു

ന്യൂഡല്‍ഹി: യമുനാ നദി ശുദ്ധീകരണത്തില്‍ വീഴ്ച സംഭവിച്ച ഡല്‍ഹി സര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായി യമുനാനദിയിലെ മലിനജലത്തില്‍ മുങ്ങിക്കുളിച്ച ഡല്‍ഹി ബിജെപി അധ്യക്ഷനെ ശരീരം ചൊറിഞ്ഞുതടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യമുനാശുദ്ധീകരണത്തിന് എ എ പി സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചിട്ടും അത് പ്രാവര്‍ത്തികമായി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് ബിജെപി നേതാവ് വീരേന്ദ്ര സച്‌ദേവ് പ്രതിഷേധ സൂചകമായി യമുനയിലറങ്ങിയത്. സര്‍ക്കാരിന്റെ തെറ്റിനോട് നദിയോട് മാപ്പുചോദിച്ച് പ്രസ്താവനയും നടത്തി.
നിലവില്‍ ആര്‍.എം.എല്‍. ആശുപത്രിയില്‍ ചികിത്സതേടിയ അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ മൂന്നുദിവസത്തേക്ക് മരുന്നുനല്‍കി. കാലാവസ്ഥ മാറിത്തുടങ്ങിയതോടെ യമുനാനദിയില്‍ കുറച്ചുദിവസമായി വിഷപ്പത രൂപപ്പെടുന്നുണ്ട്. അത് ബി.ജെ.പി. ഭരിക്കുന്ന അയല്‍സംസ്ഥാനങ്ങള്‍ വ്യവസായകേന്ദ്രങ്ങളില്‍നിന്നുള്ള മലിനജലം നദിയിലേക്ക് തള്ളുന്നതിനാലാണെന്നാണ് എ.എ.പി. വാദിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..