‘കൂറുമാറ്റ കോഴ ആരോപണം പാര്‍ട്ടി അന്വേഷിക്കും’: എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: എന്‍സിപി എംഎല്‍എ തോമസ് കെ തോമസിനെതിരായ കൂറുമാറ്റക്കോഴ ആരോപണം പാര്‍ട്ടി പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ആന്റണി രാജു ഉന്നയിച്ച ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ഇതിനോടകം തന്നെ പാര്‍ട്ടിയില്‍ പലരും ഉന്നയിക്കുന്നുണ്ട്. അതേസമയം ആന്റണി രാജു പറഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. മന്ത്രി സ്ഥാനത്ത് നിന്നും മാറുമോ എന്ന ചോദ്യത്തിന് ഏതു നിമിഷം വേണമെങ്കിലും മാറി നില്‍ക്കാന്‍ തയ്യാറാണെന്നായിരുന്നു ശശീന്ദ്രന്റെ മറുപടി. പാര്‍ട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാരെ 50 കോടി വാഗ്ദാനം ചെയ്ത് അജിത് പവാറിന്റെ പാര്‍ട്ടിയില്‍ ചേര്‍ക്കാനുള്ള നീക്കത്തിന് തോമസ് കെ തോമസ് ചുക്കാന്‍ പിടിച്ചു എന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സെക്രട്ടറിയേറ്റില്‍ അറിയിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നത്. ഈ ആരോപണം ഉള്ളതുകൊണ്ടാണ് തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെ കുറിച്ച് മുഖ്യമന്ത്രി പരിഗണിക്കാത്തത് എന്നും വാര്‍ത്ത വന്നിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..