സാന്ദ്ര തോമസിനെ പുറത്താക്കി സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍
സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കി. ഒരാഴ്ച മുന്‍പായിരുന്നു അച്ചടക്ക ലംഘനം നടത്തിയതിന് നടപടി സ്വീകരിച്ചത്. സംഘടനാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് വിമര്‍ശനം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സാന്ദ്ര തോമസും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ചു നാളുകളായി അത്ര സൗഹൃദപരമായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന സ്വീകരിച്ച നിലപാടിനെതിരെ സാന്ദ്ര നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. മാധ്യമങ്ങളില്‍ നേരിട്ട് വന്നുകൊണ്ടുതന്നെ പല വിഷയങ്ങളിലും പ്രതികരിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളില്‍ അച്ചടക്ക ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടി.
സാന്ദ്ര സംഘടനയ്ക്കെതിരെ പല പരാതികളും ഉന്നയിക്കുന്ന സാഹചര്യമുണ്ടായിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ നേരത്തെ സാന്ദ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പുറത്താക്കലിനു കേസുമായി ബന്ധമില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത്.
Also Read; മാതാവും പിതാവും ചേര്‍ന്ന് നവജാത ശിശുവിനെ വിറ്റു; അഞ്ച് പേര്‍ അറസ്റ്റില്‍