യുഎഇയില്‍ വാഹനാപകടം ; ആറ് പേര്‍ക്ക് പരിക്ക്, അമിതവേഗതയും അശ്രദ്ധയും അപകടകാരണമെന്ന് പ്രാഥമിക നിഗമനം

ഷാര്‍ജ: യുഎഇയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. എമിറേറ്റ്‌സ് റോഡില്‍ ബദിയ പാലത്തിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. അതില്‍
ഗുരുതരമായി പരിക്കേറ്റ ചിലരെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. തിരക്കേറിയ റോഡില്‍ പാലിക്കേണ്ട വേഗപരിധി ഇതില്‍ ഒരു വാഹനം മറികടന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. റോഡിലെ തിരക്കില്‍ വാഹനം നിയന്ത്രിക്കാനാകാതെ വന്നതോടെ മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് എമര്‍ജന്‍സി ടീം ഉടന്‍ തന്നെ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കേറ്റവരെ എയര്‍ലിഫ്റ്റ് ചെയ്താണ് ആശുപത്രിയിലെത്തിച്ചത്.
Join with metropost : മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക