പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കി ശബരിമല; പമ്പയില്‍ നിന്ന് സ്റ്റീല്‍ കുപ്പി ലഭിക്കും
ശബരിമല: പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കി ശബരിമല. പ്ലാസ്റ്റിക് നിരോധനമുള്ളതിനാല്‍ പമ്പയിലോ സന്നിധാനത്തോ കുപ്പിവെള്ളം ലഭിക്കില്ല. മല കയറുന്ന തീര്‍ത്ഥാടകര്‍ക്ക് വെള്ളം ശേഖരിക്കാനായി പമ്പയിലെ കൗണ്ടറില്‍ നിന്ന് 100 രൂപയ്ക്ക് സ്റ്റീല്‍ കുപ്പികള്‍ ലഭിക്കും. തുടര്‍ന്ന് ദര്‍ശനം കഴിഞ്ഞെത്തുമ്പോള്‍ കുപ്പി മടക്കി നല്‍കി 100 രൂപ തിരികെ വാങ്ങാം. അല്ലാത്തവര്‍ക്ക് കുപ്പി വീട്ടില്‍ കൊണ്ടുപോകാം.
Also Read; ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ളനിവേദ്യവും ലഭിക്കും