ശബരിമലയിലെ ഡോളി സര്‍വീസ് ഇനി പ്രീപെയ്ഡ്; തൊഴിലാളികള്‍ പണി മുടക്കി സമരത്തില്‍
ശബരിമല: ഡോളി സര്‍വീസിനു പ്രീപെയ്ഡ് സംവിധാനം ഒരുക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ശബരിമലയില്‍ ഡോളി തൊഴിലാളികള്‍ പണിമുടക്ക് സമരത്തില്‍. പമ്പയിലാണു സമരം ആരംഭിച്ചത്. പ്രീപെയ്ഡ് സംവിധാനത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ബോധ്യപ്പെടുത്താതെ ദേവസ്വം ബോര്‍ഡ് ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു എന്നാരോപിച്ചാണ് സമരമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
Also Read; വീട്ടിലെ പാചക വാതകം ചോര്‍ന്നതിന് പിന്നാലെ പൊട്ടിത്തെറി ; മൂന്ന് പേര്‍ക്ക് പരിക്ക്
അതേസമയം പമ്പാ നദിയില്‍ ഇറങ്ങുന്നതിന് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തി. ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പില്‍ മാറ്റം വന്നതിനെ തുടര്‍ന്നാണ് നിയന്ത്രണത്തില്‍ ഇളവിന് തീരുമാനമായത്. എന്നാല്‍ പമ്പാ നദിയില്‍ അടിയൊഴുക്കുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കുട്ടികളും മുതിര്‍ന്നവരും ശ്രദ്ധിക്കണമെന്ന് നിര്‍ദേശമുണ്ട്. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇരുകരകളിലും ദേശീയ ദുരന്തനിവാരണ സേന, അഗ്‌നിരക്ഷാസേന, പോലീസ് എന്നിവരെ നിയോഗിച്ചിട്ടുണ്ട്.
പമ്പയിലെ ജലനിരപ്പ് 24 മണിക്കൂറും ഇറിഗേഷന്‍ വകുപ്പ് നിരീക്ഷിക്കും. ഇന്നലെ വൈകിട്ടും സന്നിധാനത്ത് ശക്തമായ മഴ പെയ്തിരുന്നു. മഴയുടെ അളവ് അറിയുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മഴ മാപിനികളൊരുക്കിയിട്ടുണ്ട്. ഉള്‍വനത്തിലെ മഴയുടെ അളവ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മനസ്സിലാക്കും. മഴ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലും നീരൊഴുക്ക് വര്‍ധിച്ചാലും ആവശ്യമെങ്കില്‍ പമ്പയില്‍ സ്നാനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തും. പമ്പാ നദിയില്‍ മിന്നല്‍പ്രളയ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിനായി പ്രത്യേക കര്‍മപദ്ധതി വിവിധ വകുപ്പുകളുടെ സംയുക്തയോഗം ചേര്‍ന്നു തയാറാക്കിയിട്ടുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..