ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് തോട്ടിലേക്ക് മറിഞ്ഞു; ഒരു മരണം, 16 പേര്‍ക്ക് പരിക്ക്

ആര്യങ്കാവ്: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്. 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സേലത്തുനിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലുമണിക്കാണ് അപകടം ഉണ്ടായത്. തീര്‍ഥാടകര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് സിമന്റുമായി വരികയായിരുന്നു ലോറി. ആര്യങ്കാവ് റെയില്‍വേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബസ് 25 അടി താഴ്ചയില്‍ തോട്ടിലേക്ക് മറിഞ്ഞു.
Also Read; ഡ്രൈവര്‍ ഉറങ്ങിപ്പോയി; വയനാട്ടില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു, 14 പേര്‍ക്ക് പരിക്ക്