ഷോക്കടിക്കുമോ? സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതില്‍ ഇന്ന് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതില്‍ ഇന്ന് തീരുമാനം. യൂണിറ്റിന് 10 മുതല്‍ 20 പൈസ വരെ കൂട്ടാനാണ് സാധ്യത. റെഗുലേറ്ററി കമ്മിഷന്‍ അംഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ട് നിരക്ക് വര്‍ധന അറിയിക്കും. ഇതിന് ശേഷമാണ് വിഞാപനം ഇറക്കുക.
നിത്യോപകയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെയാണ് ഇരുട്ടടിയായി വീണ്ടും വൈദ്യുതി നിരക്കും കൂടുന്നത്. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമായി കെഎസ്ഇബി പറയുന്നത് ആഭ്യന്തര ഉല്‍പ്പാദനത്തിലെ കുറവ്, പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വര്‍ധന, വര്‍ധിച്ചു വരുന്ന പ്രവര്‍ത്തന പരിപാലന ചെലവുകള്‍ എന്നിവയാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
നവംബര്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുത്താനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു. ജനുവരി മുതല്‍ മെയ് വരെ യൂണിറ്റിന് പത്ത് പൈസ സമ്മര്‍ താരിഫ് ഉള്‍പ്പെടെയുള്ള നിരക്ക് വര്‍ധനയാണ് കെഎസ്ഇബിയുടെ ആവശ്യം. നിരക്ക് കൂട്ടുന്നതിനോട് സര്‍ക്കാരും യോജിച്ചിരുന്നു. എന്നാല്‍ വേനല്‍ കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കില്‍ സമ്മര്‍ താരിഫ് വേണം എന്ന കെഎസ്ഇബിയുടെ ആവശ്യം അംഗീകരിക്കാന്‍ സാധ്യതയില്ല.
ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണെന്നും ഇതിനാല്‍ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണന്ന് മന്ത്രി കെ കൃഷ്ണകുട്ടിയും പറഞ്ഞിരുന്നു. വേനല്‍കാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണെന്നും ഇത് മറികടക്കാനാണ് സമ്മര്‍ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.