അമേരിക്കയിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ആലോചന നടക്കുന്നതായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ താമസിക്കാന്‍ മതിയായ രേഖകളില്ലാത്ത മാതാപിതാക്കള്‍ക്ക് ജനിക്കുന്നവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ് ഈ തീരുമാനം. എന്‍ബിസിയുടെ ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ ക്രിസ്റ്റന്‍ വെല്‍ക്കറുമായുള്ള അഭിമുഖത്തിലായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍.
എന്നിരുന്നാലും വളരെ ചെറുപ്പത്തില്‍ തന്നെ യുഎസില്‍ എത്തിയവരും അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും രാജ്യത്ത് ജീവിച്ചവരും എന്നാല്‍ രേഖകളില്ലാത്തവരുമായ ‘ഡ്രീമര്‍’മാരെ നിലനിര്‍ത്താന്‍ ഡെമോക്രാറ്റുകളുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ എങ്ങനെയാണ് പദ്ധതിയിടുന്നതെന്നും എക്സിക്യൂട്ടീവ് നടപടിയിലൂടെ അത് നടപ്പാക്കുമോ എന്നും ട്രംപിനോട് ചോദിച്ചപ്പോള്‍ തനിക്ക് കഴിയുമെങ്കില്‍ എക്സിക്യൂട്ടീവ് നടപടിയിലൂടെ അത് മാറ്റുമെന്നായിരുന്നു മറുപടി. ഗര്‍ഭച്ഛിദ്ര ഗുളികകളുടെ ലഭ്യത നിയന്ത്രിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..