December 18, 2024
#kerala #Top Four

വയനാട് പുനരധിവാസം ; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടി നല്‍കി കേരളം

തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്ക് 100 വീട് വെച്ചു നല്‍കാമെന്ന സഹായ വാഗ്ദാനത്തോട് കേരളം ഇതുവരെ പ്രതികരിച്ചില്ലെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആരോപണത്തിന് മറുപടി നല്‍കി കേരളം. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോള്‍ കര്‍ണാടകയെ അറിയിക്കാമെന്നാണ് മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കിയത്.

Also Read ; ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍സ് പരിധികളെല്ലാം ലംഘിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി, അന്വേഷത്തിന് ഉത്തരവിട്ടു

കര്‍ണാടകയുടെ സഹായം ഉള്‍പ്പെടെ സ്‌പോണ്‍സര്‍ ഷിപ്പുകള്‍ക്കായി ഒരു ഫ്രയംവര്‍ക്ക് തയ്യാറാക്കിവരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സിദ്ധരാമയ്യക്ക് മറുപടി നല്‍കി. പുനരധിവാസ പദ്ധതി ഓരോ ഘട്ടത്തിലും ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഉള്‍പ്പെടെ ഉണ്ടാകും. വീട് നഷ്ടമാവര്‍ക്ക് അവരുടെ പഴയ വാസസ്ഥലത്തിന് സമീപമാണ് ടൗണ്‍ഷിപ്പ് പണിയാന്‍ ഉദ്ദേശിക്കുന്നത്. പ്രകൃതി ദുരന്ത സാധ്യതയില്ലാത്ത വൈത്തിരി താലൂക്കിലെ രണ്ട് സ്ഥലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവിടയുണ്ടാക്കാന്‍ പോകുന്ന ടൗണ്‍ഷിപ്പിന്റെ അന്തിമ രൂപം തയ്യാറാകുന്ന മുറക്ക് കര്‍ണാടകയെ അറിയിക്കും. അതോടൊപ്പം 100 വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത കര്‍ണാടക സര്‍ക്കാരിന് നന്ദി പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ലഭിച്ച നിരവധിയായ സഹായ നിര്‍ദേശങ്ങളെ ഏകോപിപ്പിച്ച്, ഒരു സമഗ്രവും സുതാര്യവുമായ സ്‌പോണ്‍സര്‍ഷിപ്പ് ഫ്രെയിംവര്‍ക്ക് രൂപീകരിക്കുന്നതിലേക്ക് നിലവില്‍ കേരള സര്‍ക്കാര്‍ പ്രവര്‍ത്തിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തില്‍ സൂചിപ്പിച്ചു. ഈ സമഗ്രമായ പുനരധിവാസ പദ്ധതിയില്‍ കര്‍ണാടക സര്‍ക്കാരിന്റേതുള്‍പ്പെടെ ഉദാരമായ എല്ലാ ഓഫറുകളും സംയോജിപ്പിക്കുമെന്ന് ഉറപ്പുവരുത്തും. പ്ലാനിന്റെ പുരോഗതി തത്സമയ ട്രാക്കിംഗ് സൗകര്യങ്ങളില്‍ ട്രാക്ക് ചെയ്യാന്‍ കഴിയുമെന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.

മണ്ണിടിച്ചിലിനോ മറ്റേതെങ്കിലും പ്രകൃതിദുരന്തത്തിനോ സാധ്യതയില്ലാത്ത സുരക്ഷിതമായ സ്ഥലങ്ങളില്‍ ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസമൊരുക്കുന്നതിനാണ് കേരള സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മുഖ്യമന്ത്രി കത്തില്‍ വിശദീകരിച്ചു. അതേസമയം, നഷ്ടപ്പെട്ട പഴയ വീടുകളോട് ഉള്ള മാനസികബന്ധം നിലനിര്‍ത്തുന്നതിനായി, പുതിയ പുനരധിവാസ കേന്ദ്രങ്ങള്‍ മുന്‍വാസസ്ഥലത്തിനു പരമാവധി സമീപത്തായിരിക്കും തിരഞ്ഞെടുക്കുക. ഇതിനായി വൈത്തിരി താലൂക്കില്‍ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളില്‍ പരിസ്ഥിതി സൗഹൃദമായതും ദുരന്തനിരോധന ശേഷിയുള്ളതുമായ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിച്ച് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനാണ് പദ്ധതിയിടുന്നത് എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *