• India
#kerala #Travel

ക്രിസ്മസ് സ്‌പെഷ്യല്‍ 149 ട്രെയിന്‍ ട്രിപ്പുകള്‍, കേരളത്തിന് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ; ശബരിമല തീര്‍ത്ഥാടകര്‍ക്ക് 416 ട്രെയിന്‍ ട്രിപ്പുകള്‍

തിരുവനന്തപുരം: ക്രിസ്മസിനോടനുബന്ധിച്ച് 149 സ്‌പെഷ്യല്‍ ട്രെയിന്‍ ട്രിപ്പുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രാലയം. വിവിധ സോണുകളില്‍ നിന്നായി മൊത്തം 149 ട്രിപ്പുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്മസ് ഫെസ്റ്റിവല്‍ സമയത്ത് കേരളത്തിലേക്കും തിരിച്ചുമുള്ള വര്‍ധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്താണ് വിവിധ റെയില്‍വേ സോണുകളിലുടനീളം 149 പ്രത്യേക ട്രെയിന്‍ ട്രിപ്പുകളും 10 പ്രത്യേക ട്രെയിനുകളും ഓപ്പറേഷന്‍ നടത്തുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചത്. കൂടാതെ ശബരിമല തീര്‍ഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിന്‍ ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്റെ അഭ്യര്‍ത്ഥന മാനിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ ഓപ്പറേഷന് അനുമതി നല്‍കുകയായിരുന്നു.

Also Read ; വയനാട് ഉരുള്‍പൊട്ടല്‍ ; പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതി, തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്

ട്രെയിന്‍ സര്‍വീസുകളുടെ വിശദാംശങ്ങള്‍

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ (SWR): 17 ട്രിപ്പുകള്‍
സെന്‍ട്രല്‍ റെയില്‍വേ (CR): 48 ട്രിപ്പുകള്‍
നോര്‍ത്തേണ്‍ റെയില്‍വേ (NR): 22 ട്രിപ്പുകള്‍
സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ (SECR): 2 ട്രിപ്പുകള്‍
പശ്ചിമ റെയില്‍വേ (WR): 56 ട്രിപ്പുകള്‍
വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ (WCR): 4 ട്രിപ്പുകള്‍

ശബരിമല തീര്‍ഥാടനത്തിനായി കേരളത്തിലേക്കുള്ള 416 സ്പെഷ്യല്‍ ട്രെയിന്‍ ട്രിപ്പുകളുടെ വിശദാംശങ്ങള്‍

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ (SWR): 42 ട്രിപ്പുകള്‍
ദക്ഷിണ റെയില്‍വേ (SR): 138 ട്രിപ്പുകള്‍
സൗത്ത് സെന്‍ട്രല്‍ റെയില്‍വേ (SCR): 192 ട്രിപ്പുകള്‍
ഈസ്റ്റ് കോസ്റ്റ് റെയില്‍വേ (ECOR): 44 ട്രിപ്പുകള്‍

അനുവദിച്ച ട്രെയിനുകള്‍

ട്രെയിന്‍ നമ്പര്‍.06039/06040 താംബരം-കന്യാകുമാരി-താംബരം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍

ട്രെയിന്‍ നമ്പര്‍.06043/06044 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-കൊച്ചുവേളി-ഡോ.എംജിആര്‍ സെന്‍ട്രല്‍ വീക്കിലി സ്‌പെഷല്‍

ട്രെയിന്‍ നമ്പര്‍.06037/06038 കൊച്ചുവേളി-മംഗലാപുരം പ്രതിവാര (അണ്‍റിസേര്‍വ്ഡ്) അന്ത്യോദയ സ്‌പെഷല്‍

ട്രെയിന്‍ നമ്പര്‍.06021/06022 കൊച്ചുവേളി-ഗയ-കൊച്ചുവേളി പ്രതിവാര സ്‌പെഷ്യല്‍

ട്രെയിന്‍ നമ്പര്‍.06007/06008 കൊച്ചുവേളി-ബനാറസ്-കൊച്ചുവേളി പ്രതിവാര സ്‌പെഷ്യല്‍.

 

Leave a comment

Your email address will not be published. Required fields are marked *