• India
#india #Top Four

രാജ്യത്ത് വീണ്ടും എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തു ; 3 മാസം പ്രായമായ പെണ്‍കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്

ബെംഗളൂരു : ബെംഗളൂരുവില്‍ വീണ്ടും എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു.3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടുകൂടി രാജ്യത്ത് 2 എച്ച്എംപിവി കേസുകളായി രജിസ്റ്റര്‍ ചെയ്തത്.യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 3 നാണ് ആണ്‍കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. പെണ്‍കുഞ്ഞിന് ഇന്നും രോഗബാധയുണ്ടായതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സ്ഥിരീകരിച്ചു. അതേസമയം രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also Read ; പി വി അന്‍വറിന്റെ അറസ്റ്റ് ; സിപിഎമ്മിനെതിരെ വിഡി സതീശന്‍, അറസ്റ്റിനെ വിമര്‍ശിച്ച് കെ മുരളീധരന്‍

കണ്ടെത്തിയ എച്ച്എംപിവി കേസുകളുടെ വിശദാംശങ്ങള്‍

3 മാസം പ്രായമുള്ള പെണ്‍കുഞ്ഞ്: ബ്രോങ്കോപ്നിമോണിയയുടെ ചരിത്രത്തോടെ ബാംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം എച്ച്എംപിവി രോഗം സ്ഥിരീകരിച്ചു. കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടിരിക്കുന്നു.

8 മാസം പ്രായമുള്ള ആണ്‍കുഞ്ഞ്: 2025 ജനുവരി 3-ന് ബ്രോങ്കോപ്നിമോണിയയുടെ ചരിത്രത്തോടെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം എച്ച്എംപിവി പോസിറ്റീവ് ആയി. കുഞ്ഞ് ഇപ്പോള്‍ സുഖം പ്രാപിക്കുന്നു.

ലക്ഷണങ്ങള്‍

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് എച്ച്എംപിവി . ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.

ചില കേസുകളില്‍, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം. എച്ച്എംപിവിയുടെ ഇന്‍കുബേഷന്‍ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *