ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തന്നെ ; ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി , പൊതുവിടങ്ങളില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്ന് കോടതി

കൊച്ചി : നടി ഹണിറോസ് നല്‍കിയ അധിക്ഷേപ പരമാര്‍ശ പരാതിയില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തന്നെ തുടരും. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി.
Also Read ; ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍സ് ഉടമ ഷൂഹൈബിന്റെ പിതാവും ഒളിവില്‍
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് ബോബി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അടിയന്തിരമായി ഹര്‍ജി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണ് ഈ കേസിലുള്ളതെന്ന് ചോദിച്ച കോടതി പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്നും ആരാഞ്ഞു.
അതേസമയം നടിയോട് താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും മജിസ്‌ട്രേറ്റ് കോടതി താന്‍ ഹാജരാക്കിയ രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂര്‍ കോടതിയെ അറിയിച്ചു.ബോബി ചെമ്മണ്ണൂര്‍ സമാന പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കാമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..