ബഹിരാകാശത്ത് 36,000 കിലോമീറ്റര്‍ ഉയരത്തില്‍ ‘ഡാം’ നിര്‍മ്മിക്കാനൊരുങ്ങി ചൈന

ബീജിങ്: ഭൂമിക്ക് മുകളില്‍ ഡാം നിര്‍മ്മിക്കാനൊരുങ്ങി ചൈന.സൗരോര്‍ജം പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് പുതിയ പദ്ധതി ചൈന പ്രഖ്യാപിച്ചത്. അതേസമയം ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഭൂമിക്ക് മുകളിലുള്ള മറ്റൊരു ത്രീ ഗോര്‍ജസ് ഡാം പദ്ധതി എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ റിപ്പോര്‍ട്ട് പദ്ധതിയെ വിശേഷിപ്പിച്ചത്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ അണക്കെട്ടാണ് യാങ്‌സീ നദിയിലെ ത്രീ ഗോര്‍ജസ് അണക്കെട്ട്.
Also Read ; മകരവിളക്കിനൊരുങ്ങി ശബരിമല ; പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയാന്‍ ഇനി 4 നാളുകള്‍ കൂടി
പ്രമുഖ ചൈനീസ് റോക്കറ്റ് ശാസ്ത്രജ്ഞനായ ലോംഗ് ലെഹാവോയാണ് ഈ ആശയം രൂപപ്പെടുത്തിയത്. ഭൂമിയില്‍ നിന്ന് 36,000 കിലോമീറ്റര്‍ ഉയരത്തില്‍ ഒരു കിലോമീറ്റര്‍ വീതിയുള്ള സോളാര്‍ വ്യൂഹം സ്ഥാപിക്കുകയാണ് ലക്ഷ്യം. രാത്രി-പകല്‍ പ്രതിഭാസം ബാധിക്കാതെ മുഴുവന്‍ സമയവും സൗരോര്‍ജം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ പ്രതിവര്‍ഷം 100 ബില്യണ്‍ കിലോവാട്ട് പദ്ധതിയോടാണ് ലോംഗ് പദ്ധതിയെ ഉപമിച്ചത്. ത്രീ ഗോര്‍ജസ് അണക്കെട്ടിനെ ഭൂമിയില്‍ നിന്ന് 36,000 കി.മീ (22,370 മൈല്‍) ഉയരത്തിലുള്ള ഭൂസ്ഥിര പരിക്രമണപഥത്തിലേക്ക് മാറ്റുന്നത് പോലെ പ്രാധാന്യമര്‍ഹിക്കുന്നതും അവിശ്വസനീയമായതുമായ പദ്ധതിയാണെന്നും ലോംഗ് പറഞ്ഞു.
പദ്ധതിയില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ലഭിക്കുന്ന ഊര്‍ജ്ജം ഭൂമിയില്‍ നിന്ന് ലഭിക്കുന്ന ആകെ എണ്ണയുടെ അളവിന് തുല്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ നടത്തിപ്പിന്ന് സൂപ്പര്‍ ഹെവി റോക്കറ്റുകളുടെ വികസനവും വിന്യാസവും ആവശ്യമാണ്. ഇതിനായി ചൈനയുടെ ബഹിരാകാശ സാങ്കേതിക മികവ് വരും വര്‍ഷങ്ങളില്‍ വന്‍ കുതിച്ചുചാട്ടം നടത്തേണ്ടിവരും. റോക്കറ്റിന്റെ പ്രധാന ഉപയോഗം ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള സൗരോര്‍ജ്ജ നിലയങ്ങളുടെ നിര്‍മ്മാണമായിരിക്കുമെന്നും ലോംഗ് പറഞ്ഞു.
ആശയം സയന്‍സ് ഫിക്ഷന്‍ നോവലിലും അല്ലാതെയും മുമ്പും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള സൗരോര്‍ജ്ജ നിലയങ്ങള്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ സൂര്യനില്‍ നിന്ന് ഊര്‍ജ്ജം ശേഖരിച്ച് ഭൂമിയിലേക്ക് അയക്കുന്നതിനെ അന്താരാഷ്ട്രതലത്തില്‍ ഊര്‍ജ്ജ മേഖലയുടെ മാന്‍ഹട്ടന്‍ പദ്ധതി എന്നാണ് വിളിക്കുന്നത്. ഈ ആശയം പതിറ്റാണ്ടുകളായി ശാസ്ത്ര വൃത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതി മുന്നോട്ടുവെക്കുന്ന രാജ്യം ചൈനയാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..