ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാത്ത നടപടിയില്‍ ബോബി ചെമ്മണ്ണൂരിന് കുരുക്ക് ; സ്വമേധയാ കേസെടുത്ത് കോടതി
കൊച്ചി : നടി ഹണിറോസ് നല്‍കിയ അധിക്ഷേപ പരാമര്‍ശ കേസില്‍ ജാമ്യം ലഭിച്ചിട്ടും ജയിലില്‍ തന്നെ തുടര്‍ന്ന ബോബി ചെമ്മണ്ണൂരിന് കുരുക്ക് മുറുകുന്നു. ജാമ്യം കിട്ടിയിട്ടും ജയിലില്‍ തന്നെ തുടര്‍ന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും. ബാക്കി കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് കോടതിയില്‍ ഹാജരാകാന്‍ ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ ആവശ്യപ്പെട്ടു.
അതേസമയം കേസില്‍ ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാതെ ജയിലില്‍ തുടരുന്ന ബോബി ചെമ്മണ്ണൂര്‍ തടവുകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ജയിലില്‍ത്തുടരുകയാണെന്നാണ് ഇന്നലെ ജയിലിലെത്തിയ അഭിഭാഷകരോട് പറഞ്ഞത്. ഇതേത്തുടര്‍ന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകര്‍ മടങ്ങി.
കോടതി വടിയെടുത്തതോടെ ബോബി ചെമ്മണ്ണൂരിനെ ഉടന്‍ ജയില്‍ മോചിതരാക്കാന്‍ അഭിഭാഷകരുടെ നീക്കം. ഹൈക്കോടതി പരിഗണിക്കും മുമ്പേതന്നെ ജയില്‍ മോചിതരാക്കാന്‍ കഴിയുമോ എന്നാണ് ആലോചിക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകര്‍ ഉടന്‍ കാക്കനാട് ജയിലില്‍ എത്തും. അര മണിക്കൂറിനുള്ളില്‍ ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് ഇറങ്ങുമെന്ന് സൂപ്രണ്ട് അറിയിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..