ബോചെക്കെതിരായ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍; ഹണി റോസിന്റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെയും നടപടി
കൊച്ചി: നടി ഹണി റോസിനെതിരെ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും. സോഷ്യല്‍ മീഡിയയിലൂടെ ഹണി റോസിനെ അധിക്ഷേപിച്ച കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്യാനും പോലീസ് ശ്രമം നടത്തുന്നുണ്ട്. കൂടാതെ പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകള്‍ക്കെതിരെയും നടപടി സ്വീകരിക്കും.
Also Read; തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് 15 കാരന്‍ വീണു മരിച്ച സംഭവം; ആത്മഹത്യയെന്ന സംശയത്തില്‍ പോലീസ്
നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ നടപടിയുണ്ടായത്. കേസില്‍ റിമാന്‍ഡിലായ ബോബിക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം കിട്ടിയ ശേഷവും ബോബി ചെമ്മണ്ണൂര്‍ നടത്തിയ നാടകങ്ങള്‍ കോടതിയുടെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..