രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വിവാദത്തില്‍

ഡല്‍ഹി: രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വന്‍വിവാദത്തില്‍. ബജറ്റ് സമ്മേളനത്തിലെ അഭിസംബോധന വായിച്ച് പാവം സ്ത്രീ തളര്‍ന്നെന്ന സോണിയയുടെ പ്രതികരണമാണ് വിവാദമായത്. ഒരു മണിക്കൂറിലേറെ നീണ്ട രാഷ്ട്രപതിയുടെ അഭിസംബോധനയോടുള്ള സോണിയ ഗാന്ധിയുടെ ഈ പരമാര്‍ശമാണ് വന്‍ വിവാദമായിരിക്കുന്നത്. പാവം സ്ത്രീ. പ്രസിഡന്റ് വായിച്ച് തളര്‍ന്നു. ഒടുവില്‍ സംസാരിക്കാന്‍ നന്നേ ബുദ്ധി മുട്ടി. പാവം എന്നായിരുന്നു സോണിയയുടെ പ്രതികരണം.
Also Read; ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയ 27 പേര്‍ കൊച്ചിയില്‍ പിടിയിലായി
പിന്നാലെ കടുത്ത അതൃപ്തിയുമായി രാഷ്ട്പതി ഭവന്റെ വാര്‍ത്താ കുറിപ്പ് എത്തി. രാഷ്ട്രപതി ഭവന്റെ അന്തസിന് മുറിവേല്‍പിക്കുന്ന വാക്കുകളാണ്. പ്രസംഗത്തിലെവിടെയും തളര്‍ച്ച തോന്നിയിട്ടില്ല. സമൂഹത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ തളര്‍ച്ച തോന്നില്ല. പ്രതികരണം ഒഴിവാക്കമായിരുന്നുവെന്നും അസാധാരണ നടപടിയില്‍ രാഷ്ട്രപതി ഭവന്‍ പ്രതികരിച്ചു. അതേസമയം രാഷ്ട്രപതിയേയും രാജ്യത്തെ ആദിവാസി സമൂഹത്തെയും കോണ്‍ഗ്രസിലെ രാജകുടുംബം അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. രാഷ്ട്രപതിയോട് എക്കാലവും ബഹുമാനമേയുള്ളൂവെന്നും സോണിയ ഗാന്ധിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നും പ്രിയങ്ക ഗാന്ധി പ്രതിരോധം പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..