രാജരാജേശ്വര ക്ഷേത്രവും പറശ്ശിനിക്കടവ് മുത്തപ്പന്‍ മഠപ്പുരയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എത്തുന്നു? എന്‍ എസ് ജി കമാന്‍ഡോ മോക്ഡ്രില്‍ നടന്നു

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലും ദേശീയ സുരക്ഷാസേന (എന്‍ എസ് ജി)യുടെ മോക്ക്ഡ്രില്‍. ചൊവ്വാഴ്ച രാത്രിയിലാണ് ക്ഷേത്രങ്ങളിലെ ജീവനക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സുരക്ഷാപരിശീലനം നടന്നത്. ചെന്നൈയില്‍ നിന്നെത്തിയ സംഘം രണ്ടായി തിരിഞ്ഞാണ് രണ്ടിടത്തും ഒരേസമയം എത്തിയത്. ക്ഷേത്രം ഭാരവാഹികളെ നേരത്തെ അറിയിച്ചിരുന്നെങ്കിലും അസമയത്ത് തോക്കുധാരികളായ കമാന്‍ഡോകളെത്തിയത് ഭക്തര്‍ക്ക് നടുക്കമുണ്ടാക്കി.
ഭീകരവിരുദ്ധ സേനയും ചെന്നൈയില്‍ നിന്നുളള എന്‍ എസ് ജി സംഘവുമാണ് പോലീസിനും അഗ്നിരക്ഷാസേനയ്ക്കുമൊപ്പം മോക്ക്ഡ്രില്ലില്‍ പങ്കെടുത്തത്.
തളിപ്പറമ്പിലെ വ്യവസായി മൊട്ടമ്മല്‍ രാജന്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്ന വെങ്കല ശില്പം അനാവരണം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് രാജരാജേശ്വരി ക്ഷേത്രഭാരവാഹികള്‍ നേരത്തെ അറിയിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഘം ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.