പണിമുടക്കുന്ന ആശ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: ശമ്പള വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ പണിമുടക്കുന്ന ആശ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശം. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടറാണ് ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. ആശ വര്‍ക്കര്‍മാര്‍ പണിമുടക്ക് തുടരുകയാണെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഇതിനായുള്ള നടപടികള്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കാലതാമസം ഒഴിവാക്കാന്‍ അടുത്ത വാര്‍ഡിലെ ആശാ വര്‍ക്കര്‍ക്കര്‍ക്ക് അധിക ചുമതല നല്‍കണം. അല്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വഴിയോ സന്നദ്ധ പ്രവര്‍ത്തകര്‍ വഴിയോ സേവനം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പണിമുടക്കുന്ന ആശ പ്രവര്‍ത്തകരുടെ കണക്ക് ശേഖരണം നേരത്തെ ആരോഗ്യവകുപ്പ് തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ ഡിഎംഒ മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഗൂഗില്‍ ഫോം വഴിയാണ് കണക്കെടുത്ത് തുടങ്ങിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന ആശാവര്‍ക്കര്‍മാരുടെ സമരം രണ്ടാഴ്ചയായിട്ടും അവരെ വീണ്ടും ചര്‍ച്ചയക്ക് വിളിക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ പ്രതിപക്ഷ സംഘടനകള്‍ തെരുവിലിറങ്ങി സമരത്തിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.