ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവം; മകള്‍ക്ക് മാനസിക വിഷമം ഉള്ളതായി തോന്നിയിരുന്നില്ലെന്ന് പിതാവ്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ മകള്‍ക്ക് മാനസിക വിഷമം ഉള്ളതായി തോന്നിയിരുന്നില്ലെന്ന് മേഘയുടെ പിതാവ് പറഞ്ഞു. ഇന്നലെ രാവിലെ മകള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ അപ്പോള്‍ മനസ്സില്‍ വിഷമം ഉള്ളതായി തോന്നിയിരുന്നില്ല. ഫോണ്‍ ചെയ്തുകൊണ്ടാണ് മേഘ ട്രാക്കിലേക്ക് പോയത്. ഇത് എന്തിനെന്ന് അറിയണം. സംസ്‌ക്കാര ചടങ്ങിന് ശേഷം ഐബിക്ക് പരാതി നല്‍കുമെന്നും മേഘയുടെ പിതാവ് പറഞ്ഞു.
Also Read; വടക്കന്‍ കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളിലൊന്ന് താമരശ്ശേരി; പരിശോധന കര്‍ശനമാക്കി
അതേസമയം മേഘയ്ക്ക് മാനസിക സംഘര്‍ഷം ഉണ്ടായിരുന്നതായി മേഘയുടെ പിതൃസഹോദരന്‍ ബിജു പറഞ്ഞു. വീടിന് സമീപത്തെ അമ്പലത്തിലെ ഉല്‍സവത്തിനാണ് മേഘ ഒടുവില്‍ നാട്ടിലെത്തിയത്. മരണം സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തണമെന്നും ബിജു ആവശ്യപ്പെട്ടു.
മരണം സംഭവിക്കുന്ന തലേ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസാണ് മേഘയെ ഇടിച്ചത്. ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റ് നല്‍കിയ വിവരം. സംഭവ സമയം ആരോടാണ് ഫോണില്‍ സംസാരിച്ചതെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. അപകടത്തില്‍ മേഘയുടെ ഫോണ്‍ പൂര്‍ണമായും തകര്‍ന്നു. അതിനാല്‍ സൈബര്‍ പോലീസിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഫൊറന്‍സിക് സയന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ മേഘ ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ ഐബിയില്‍ ജോലിയില്‍ പ്രവേശിച്ചത്.