ഐബി ഉദ്യോഗസ്ഥയുടെ മരണം: മലപ്പുറം സ്വദേശിയായ യുവാവിനെതിരെ അന്വേഷണവുമായി പോലീസ്

പത്തനംതിട്ട: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിനെതിരെ അന്വേഷണവുമായി പോലീസ്. മലപ്പുറം സ്വദേശിയായ യുവാവ് സുകാന്ത് സുരേഷിനെ അന്വേഷിച്ച് പേട്ട പോലീസ് മലപ്പുറത്തെത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഇയാള്‍ വീട്ടിലില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. യുവാവിന്റെ ഫോണ്‍ നിലവില്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. മേഘയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് 3 ദിവസം കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
Also Read; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം; ഉടന്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി
ആഹാരം കഴിക്കാന്‍ പോലും പൈസ ഇല്ലാത്ത അവസ്ഥയിലേക്ക് സുഹൃത്ത് സുകാന്ത് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് മേഘയുടെ പിതാവ് പറഞ്ഞു. മാസം തോറും കിട്ടുന്ന ശമ്പളം പൂര്‍ണമായും മകള്‍ അയാള്‍ക്ക് നല്‍കി. പോലീസിലേക്ക് തെളിവുകള്‍ കൈമാറിയതോടെ മലപ്പുറം എടപ്പാള്‍ സ്വദേശിയായ സുകാന്ത് ഒളിവില്‍ പോവുകയായിരുന്നു. സുകാന്തിന് വേറെയും ബന്ധങ്ങള്‍ ഉള്ളതായി സുഹൃത്തുക്കള്‍ ഐബിയോട് പറഞ്ഞിട്ടുണ്ട്. ഐബിയും പോലീസും ശക്തമായി നടപടി എടുക്കണം. ഐബിയിലെ ജോലിയില്‍ നിന്ന് സുകന്തിനെ പുറത്താക്കണം. അവസാനമായി മകള്‍ സംസാരിച്ചതും അയാളോടാണ്. മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധന ഉള്‍പ്പടെ പൂര്‍ത്തിയാകുമ്പോള്‍ ഇതെല്ലാം വ്യക്തമാകുമെന്നും പിതാവ് പറഞ്ഞു.