കൊല്ലം പൂരത്തിലെ കുടമാറ്റത്തില്‍ ഹെഡ്‌ഗേവാറിന്റെ ചിത്രം; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: പുതിയകാവ് ക്ഷേത്രത്തില്‍ നടന്ന പൂരത്തിലെ കുടമാറ്റത്തില്‍ ആര്‍ എസ് എസ് നേതാവ് ഹെഡ്‌ഗോവാറിന്റെ ചിത്രം ഇടം പിടിച്ചത് വിവാദത്തില്‍. നവോത്ഥാന നായകരുടെ ചിത്രത്തിന് ഒപ്പമാണ് ഹെഡ്‌ഗേവാറിന്റെ ചിത്രവും കുടമാറ്റത്തില്‍ ഉയര്‍ന്നത്. ശ്രീനാരായണ ഗുരു, ബി ആര്‍ അംബേദ്കര്‍, അയ്യങ്കാളി തുടങ്ങിയവരുടെ ചിത്രത്തിനൊപ്പമായിരുന്നു ഹെഡ്‌ഗേവാറിന്റെ ചിത്രവും കുടമാറ്റത്തില്‍ ഇടംപിടിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ചിത്രവും ശിവജിയുടെ ചിത്രവും കുടമാറ്റത്തില്‍ ഇടം പിടിച്ചിരുന്നു.
Also Read; അനധികൃത സ്വത്ത് സമ്പാദന കേസ്: എംആര്‍ അജിത് കുമാറിന് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍, പന്തളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ക്ഷേത്രത്തിലെ ആചാരചടങ്ങുകള്‍ക്കിടെ രാഷ്ട്രീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…