#Movie #Top Four

സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും; സിനിമക്ക് പുറത്തേക്ക് പരാതിയുമായി പോകാനില്ലെന്ന് വിന്‍ സി

തിരുവനന്തപുരം: സിനിമയ്ക്ക് പുറത്തേക്ക് പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന് നടി വിന്‍ സി അലോഷ്യസ്. മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണ്. പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പറയുന്നില്ലെന്നും നിയമപരമായി മുന്നോട്ട് പോകാന്‍ തയ്യാറല്ലെന്നും വിന്‍ സി പറഞ്ഞു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

‘സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും. സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് എനിക്ക് വേണ്ടത്. മാലാ പാര്‍വതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും പ്രതികരിക്കാനില്ല. സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട ഐ സി യോഗത്തില്‍ പങ്കെടുക്കും’, വിന്‍ സി പറഞ്ഞു. സൂത്രവാക്യം സിനിമയുടെ സൈറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നായിരുന്നുവെന്നായിരുന്നു വിന്‍ സിയുടെ പരാതി. തുടക്കത്തില്‍ വിന്‍ സി നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് നടന്റെ പേരുള്‍പ്പെടെ പരാമര്‍ശിച്ച് ഫിലിം ചേംബറിന് പരാതി നല്‍കുകയായിരുന്നു. രഹസ്യ സ്വഭാവത്തില്‍ നല്‍കിയ പരാതിയില്‍ നടന്റെ പേര് പുറത്ത് വന്നതിലും വിന്‍ സിക്ക് അതൃപ്തിയുണ്ടായിരുന്നു.

Also Read; ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിനെ ഇനിയും കണ്ടെത്താനാകാതെ പോലീസ്

Leave a comment

Your email address will not be published. Required fields are marked *