#news #Top Four

പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം; സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ചതിന് രണ്ടുമണിക്കൂറിനകം പാകിസ്താന്‍ വീണ്ടും പ്രകോപനം ആവര്‍ത്തിച്ച സാഹചര്യം ഇന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തും. ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ച ശേഷവും ഇന്നലെ ഡ്രോണ്‍ ആക്രമണവും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇതിന് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

വെടിനിര്‍ത്തല്‍ ധാരണയുടെ ലംഘനമാണ് പാകിസ്താന്‍ നടത്തിയതെന്ന് രാത്രി വൈകി വാര്‍ത്താ സമ്മേളനം വിളിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ഇത് ഗൗരവമായ സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താന്‍ മിലിട്ടറി ഓപ്പറേഷന്‍ ഡിജിയും ഇന്ത്യയുടെ ഡിജിഎംഒയും നടത്തിയ ചര്‍ച്ചയിലാണ് ഇന്നലെ വെടിനിര്‍ത്തല്‍ ധാരണയില്‍ ഇരുരാജ്യങ്ങളും എത്തിയത്. നാളെ ഇതുസംബന്ധിച്ച ചര്‍ച്ചക്കായി ഡിജിഎംഒ തല കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. അതിനിടയിലാണ് പാകിസ്താന്‍ പ്രകോപനം ആവര്‍ത്തിച്ചത്.

സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ഡല്‍ഹിയില്‍ ഉന്നതതല യോഗങ്ങള്‍ നടന്നേക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കാണാന്‍ സാധ്യതയുണ്ട്. തല്‍ക്കാലം നിലവില്‍ തുടരുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യതയില്ല.

Leave a comment

Your email address will not be published. Required fields are marked *