‘സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ല; കയ്യില്‍ പണമില്ലാത്തതിനാല്‍ നിലമ്പൂരില്‍ മത്സരിക്കുന്നില്ല’; പിവി അന്‍വര്‍

മലപ്പുറം: വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും വ്യക്തമാക്കി പി വി അന്‍വര്‍. നിലമ്പൂരില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ പൈസയില്ലെന്നും അന്‍വര്‍ പറഞ്ഞു.
യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. യുഡിഎഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവെച്ചത്. താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്. യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അന്‍വര്‍ പ്രതികരിച്ചു. പിണറായിസത്തിന്റെ ഏറ്റവും വലിയ വ്യക്താവാണ് എം സ്വരാജെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു.
Also Read; നിലമ്പൂരില്‍ ആവേശപ്പോരാട്ടം; ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും
എന്നെ സ്വീകരിക്കേണ്ട ചില വ്യക്തികള്‍ അതിന് തയ്യാറായിട്ടില്ല. അന്‍വറിനെ തോല്‍പ്പിക്കാനാണ് അവരുടെ നീക്കം. ഞാന്‍ ഇറങ്ങി വന്നത് സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ്. വേറെ ആര്‍ക്കും വേണ്ടി അല്ലെന്നും പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. സോഷ്യലിസവും മതേതരത്വവുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത്. പക്ഷെ സിപിഐഎം പിന്നീട് വര്‍ഗീയ നിലപാടിലേക്ക് മാറി. സോഷ്യലിസം പാര്‍ട്ടി കൈവിട്ടു. സാധാരണക്കാര്‍ക്ക് വേണ്ടി സംസാരിച്ചപ്പോഴാണ് താന്‍ അധിക പ്രസംഗി ആയത്. അത് തുടരുമെന്നും സാധാരണക്കാര്‍ക്ക് വേണ്ടി സംസാരിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…